ഫെയർ പ്രാക്ടീസ് കോഡ്

മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് ("കമ്പനി" അല്ലെങ്കിൽ "എംഎംഎഫ്എസ്എൽ"), എന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ("ആർബിഐ") രജിസ്റ്റർ ചെയ്തിട്ടുള്ള നോൺ-ബാങ്കിംഗ് ഫിനാൻസ് ഡെപ്പോസിറ്റ് ടേക്കിംഗ് കമ്പനി നിലവിൽ ഉപഭോക്താക്കൾക്ക് വാഹന വായ്പകൾ, എക്യുപ്‌മെന്റ് ഫിനാൻസ്, എസ്എംഇ വായ്പകൾ, കൺസ്യൂമർ ഡ്യൂറബിൾ വായ്പകൾ, വ്യക്തിഗത വായ്പകൾ തുടങ്ങിയ വിവിധ തരത്തിലുള്ള വായ്പകൾ നൽകുന്ന സ്ഥാപനമാണ്. വ്യക്തികൾ, ഏക ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ, പങ്കാളിത്ത സ്ഥാപനങ്ങൾ, കമ്പനികൾ, മറ്റ് നിയമപരമായ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്ന വിവിധ തരത്തിലുള്ള ഉപഭോക്താക്കൾക്കാണ് ഇത്തരം ക്രെഡിറ്റ് സൗകര്യങ്ങൾ നൽകുന്നത്.

ഉപഭോക്താക്കളുമായി ഇടപഴകുമ്പോൾ ന്യായമായ രീതികൾ/മാനദണ്ഡങ്ങൾ എന്നിവ സജ്ജീകരിക്കുന്നതാണ് ഫെയർ പ്രാക്ടീസ് കോഡ് ("കോഡ്"). ഉപഭോക്താക്കൾക്ക് ലഭിക്കേണ്ട സാമ്പത്തിക സൗകര്യങ്ങളും സേവനങ്ങളും സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കുന്നതിനുള്ള കൃത്യമായ വിവരങ്ങൾ കോഡ് നൽകി സഹായിക്കുന്നു. ഇത് കമ്പനി അനുവദിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഏത് വായ്പയ്ക്കും ബാധകമാകും.

കമ്പനി വാഗ്ദാനം ചെയ്യുന്ന എല്ലാ വിഭാഗത്തിലുള്ള ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും കോഡ് ബാധകമാണ് (നിലവിൽ നൽകി വരുന്നതിം ഭാവിയിൽ നൽകാവുന്നവയും)


കോഡിന്റെ ലക്ഷ്യം

<pഈ കോഡ് വികസിപ്പിച്ചതിൻറെ ലക്ഷ്യം:
  • ഉപഭോക്താക്കളുമായി ഇടപഴകുന്നതിൽ ഏറ്റവും കുറഞ്ഞ മാനദണ്ഡങ്ങൾ നിശ്ചയിച്ചുകൊണ്ട് നല്ലതും ന്യായവും വിശ്വാസയോഗ്യവുമായ സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുക;
  • ഉപഭോക്താക്കൾക്ക് സേവനങ്ങളിൽ നിന്ന് ന്യായമായും പ്രതീക്ഷിക്കാവുന്ന കാര്യങ്ങളെക്കുറിച്ച് കൂടുതൽ നന്നായി മനസ്സിലാക്കാൻ പ്രാപ്തമാക്കുന്നതിന് സുതാര്യത വർദ്ധിപ്പിക്കുക;
  • ഉപഭോക്താക്കളും കമ്പനിയും തമ്മിൽ ന്യായവും സൗഹാർദ്ദപരവുമായ ഒരു ബന്ധം പ്രോത്സാഹിപ്പിക്കുക

പ്രധാന പ്രതിബദ്ധതകൾ

താഴെ പറയുന്ന കാര്യങ്ങളിലൂടെ എല്ലാ ഉപഭോക്താക്കളുമായുള്ള ഇടപാടുകളിലും കാര്യക്ഷമമായും ന്യായമായും ഉത്സാഹത്തോടെയും പ്രവർത്തിക്കുക:

    <liകമ്പനി വാഗ്ദാനം ചെയ്യുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കുമായി കോഡിൽ വ്യക്തമാക്കിയിട്ടുള്ള പ്രതിബദ്ധതകളും മാനദണ്ഡങ്ങളും പാലിക്കുക സ്ഥാപനത്തിലെ ഉദ്യോഗാർത്ഥികൾ അതിനോടുതകുന്ന രീതികളും നടപടിക്രമങ്ങളും പാലിക്കുക
  • കമ്പനിയുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രസക്തമായ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക;
  • പ്രൊഫഷണലായുള്ളതും, മര്യാദയുള്ളതും വേഗത്തിലുള്ളതുമായ സേവനങ്ങൾ നൽകുക
  • സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച നിബന്ധനകളും വ്യവസ്ഥകളും ചെലവുകളും അവകാശങ്ങളും ബാധ്യതകളും കൃത്യവും സമയബന്ധിതവുമായി നൽകുക..

കമ്പനിയുടെ ഉൽപ്പന്നം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നതിന്:

  • അവർക്ക് ഉണ്ടായേക്കാവുന്ന സാമ്പത്തിക പ്രത്യാഘാതങ്ങൾ വിശദീകരിക്കുക

തെറ്റായ കാര്യങ്ങളിൽ വേഗത്തിലും സഹാനുഭൂതിയോടും കൂടി:

  • തെറ്റുകൾ തിരുത്തുക
  • ഉപഭോക്താവിന്റെ പരാതികൾ കൈകാര്യം ചെയ്യുക;
  • ഉപഭോക്താക്കൾ തൃപ്തിരല്ലെങ്കിൽ അവരുടെ പരാതി എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്ന് അവരോട് പറയുക

കടം വാങ്ങുന്നയാളോട് മതത്തിന്റെയോ ജാതിയുടെയോ ലിംഗത്തിന്റെയോ വംശത്തിന്റെയോ അവയിലൊന്നിന്റെയും അടിസ്ഥാനത്തിൽ വിവേചനം കാണിക്കരുത്.

വായ്പക്കുള്ള അപേക്ഷയും അവയുടെ പ്രോസസ്സിംഗും

  • ഉൽപ്പന്നത്തിന്റെ സ്വഭാവമനുസരിച്ച് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും ഫിസിക്കൽ/ഡിജിറ്റൽ മോഡിൽ വായ്പ അപേക്ഷാ ഫോം കമ്പനിക്ക് ഉണ്ടായിരിക്കും. വായ്പ അപേക്ഷാ ഫോമുകളിൽ ഉപഭോക്താക്കളുടെ വിവരങ്ങളും ഉൽപ്പന്നത്തിന്റെ സവിശേഷതകളും വായ്പ നൽകുന്നതിന് സമർപ്പിക്കേണ്ട രേഖകളും ഉൾപ്പെടും.
  • MMFSL-ൽ നിന്ന് വായ്പ ലഭിക്കുന്നതിന് താൽപ്പര്യമുള്ള ഉപഭോക്താക്കൾ ലോൺ അപേക്ഷാ ഫോം എല്ലാ വശങ്ങളിലും പൂരിപ്പിച്ച് കമ്പനിക്ക് അത് കൃത്യമായി ഒപ്പിട്ട് സമർപ്പിക്കണം.
  • എഴുതയോ അല്ലെങ്കിൽ എസ്എംഎസ്, ഇമെയിൽ ഐഡി തുടങ്ങിയ ഡിജിറ്റൽ മാർഗങ്ങൾ മുഖേനയോ ലോൺ അപേക്ഷകൾ സ്വീകരിച്ചതായി അറിയിപ്പ് നൽകുന്ന ഒരു സംവിധാനം കമ്പനിക്ക് ഉണ്ടായിരിക്കും. വായ്പ അപേക്ഷകൾ തീർപ്പാക്കുന്ന സമയപരിധി ഈ അറിയിപ്പിൽ സൂചിപ്പിക്കുന്നതാണ്.
  • വായ്പ അപേക്ഷാ ഫോറം പ്രാദേശിക ഭാഷയിലോ ഉപഭോക്താവിന് മനസ്സിലാകുന്ന ഭാഷയിലോ ആയിരിക്കണം.

വായ്പ നിർണ്ണയ നിബന്ധനകളും വ്യവസ്ഥകളും

  • സമർപ്പിച്ച എല്ലാ രേഖകളും നൽകിയ വിവരങ്ങളും കമ്പനി പരിഗണിക്കുകയും ഉപഭോക്താവിന്റെ ക്രെഡിറ്റ് യോഗ്യത പരിശോധിക്കുകയും അതിന്റെ മാത്രം വിവേചനാധികാരത്തിൽ നിർദ്ദേശം വിലയിരുത്തുകയും ചെയ്യും. എന്തെങ്കിലും അധിക വിവരങ്ങളോ രേഖകളോ ആവശ്യമാണെങ്കിൽ, കമ്പനി കൃത്യസമയത്തിനുള്ളിൽ അത് ഉപഭോക്താവിനെ അറിയിക്കും.
  • മതിയായ വിലയിരുത്തലിനുശേഷം, കമ്പനി എഴുത്തിലൂടെയോ മറ്റ് ഡിജിറ്റൽ മാർഗം മുഖേനയോ പ്രാദേശിക ഭാഷയിൽ അല്ലെങ്കിൽ കടം വാങ്ങുന്നയാൾക്ക് മനസ്സിലാകുന്ന ഭാഷയിൽ, ഒരു കത്ത് മുഖേനയോ മറ്റേതെങ്കിലും മാർഗം മുഖേനയോ, അംഗീകരിച്ച വായ്പ തുകയോടൊപ്പം ഉപാധികളും നിബന്ധനകളും രേഖാമൂലം അറിയിക്കും. കമ്പനിയുടെ ഫയലുകളിൽ ഡിജിറ്റലായോ (OTP അധിഷ്‌ഠിതമോ) എഴുതിയോ കടം വാങ്ങുന്നയാൾ ഈ നിബന്ധനകളും വ്യവസ്ഥകളും അംഗീകരിച്ചതായുള്ള രേഖ സൂക്ഷിക്കും.
  • തിരിച്ചടവ് വൈകിയതിന് ഈടാക്കുന്ന പിഴപ്പലിശ വായ്പ കരാറിൽ വലുതായി കമ്പനി സൂചിപ്പിച്ചിരിക്കും.
  • വായ്പ കരാറിൽ ഉദ്ധരിച്ചിട്ടുള്ള എല്ലാ വിവരങ്ങളുടേയും ഓരോ പകർപ്പിനൊപ്പം ലോൺ കരാറിന്റെ ഒരു പകർപ്പ് കമ്പനി എല്ലാ വായ്പക്കാർക്കും വായ്പ അനുവദിക്കുന്ന സമയത്ത്/വിതരണ സമയത്ത് നൽകും.

വായ്പകളുടെ വിതരണം, നിബന്ധനകളിലെയും വ്യവസ്ഥകളിലെയും മാറ്റങ്ങൾ ഉൾപ്പെടെ

  • പലിശ നിരക്ക്, കാലയളവ്, മറ്റ് ചാർജുകൾ/ഫീസുകൾ എന്നിവയിലെ മാറ്റം പോലെ വ്യവസ്ഥകളിൽ എന്തെങ്കിലും മാറ്റം വരുത്തിയാൽ വായ്പക്കാരനെ പ്രാദേശിക ഭാഷയിലോ വായ്പക്കാരന് മനസ്സിലാകുന്ന ഭാഷയിലോ രേഖാമൂലം അറിയിക്കും. ഇത്തരത്തിൽ മാത്രമെ പലിശ നിരക്കുകളിലും ചാർജുകളിലും എന്തെങ്കിലും മാറ്റങ്ങൾ പ്രാബല്യത്തിൽ വരികയുള്ളൂ.
  • തിരിച്ചുവിളിക്കുന്നതിനും പേയ്‌മെന്റ് ത്വരിതപ്പെടുത്തുന്നതിനുമുള്ള ഏത് തീരുമാനവും കരാറിന്റെ നിബന്ധനകൾ അനുസരിച്ച് വായ്പക്കാരനെ രേഖാമൂലം അറിയിക്കും.
  • എല്ലാ കുടിശ്ശികകളും തിരിച്ചെടച്ച ശേഷം നോ ഡ്യൂ സർട്ടിഫിക്കറ്റ് നൽകുന്നതാണ്. ഈട് എന്തെങ്കിലും ഉണ്ടെങ്കിൽ, നോ ഡ്യൂ സർട്ടിഫിക്കറ്റിനൊപ്പം തിരിച്ച് നൽകുന്നതാണ്. കരാർ കാലയളവിലേക്കായി നൽകുന്ന ഏതൊരു ഈടും കൃത്യമായി കൈപറ്റി സുരക്ഷിത കസ്റ്റഡിയിൽ സൂക്ഷിക്കുകയും ചെയ്യും.

പൊതുകാര്യങ്ങൾ

  • വായ്പക്കാരനുമായുള്ള എല്ലാ ആശയവിനിമയങ്ങളും പ്രാദേശിക ഭാഷയിലോ വായ്പക്കാരന് മനസ്സിലാകുന്ന ഭാഷയിലോ ആയിരിക്കണം.
  • വായ്പക്കാരനുമായി ഏർപ്പെട്ടിരിക്കുന്ന വായ്പ കരാറിന്റെ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് നിയമപരമായി അനുവദനീയമായ പരിഹാരങ്ങളിലൂടെ മാത്രമേ കമ്പനി സഹായം / നടപടികൾ സ്വീകരിക്കുകയുള്ളൂ.
  • വായ്പ ഉടമ്പടിയുടെ നിബന്ധനകളിലും വ്യവസ്ഥകളിലും നൽകിയിരിക്കുന്ന ഉദ്ദേശ്യങ്ങൾക്കല്ലാതെ വായ്പക്കാരന്റെ കാര്യങ്ങളിൽ ഇടപെടുന്നതിൽ നിന്ന് കമ്പനി വിട്ടുനിൽക്കും (കടം വാങ്ങുന്നയാൾ നേരത്തെ വെളിപ്പെടുത്താത്ത വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെങ്കിൽ).
  • കടം വാങ്ങുന്നയാളിൽ നിന്ന് കടം വാങ്ങുന്ന അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള അഭ്യർത്ഥന ലഭിച്ചാൽ, കമ്പനിയുടെ സമ്മതം അല്ലെങ്കിൽ മറ്റെന്തെങ്കിലും എതിർപ്പ്, ഉണ്ടെങ്കിൽ, അഭ്യർത്ഥന ലഭിച്ച തീയതി മുതൽ 21 ദിവസത്തിനുള്ളിൽ അറിയിക്കേണ്ടതാണ്. അത്തരം കൈമാറ്റം നിയമാനുസൃതമായി സുതാര്യമായ കരാർ വ്യവസ്ഥകൾ അനുസരിച്ചായിരിക്കും.
  • വിവിധ പ്രവർത്തനങ്ങൾ ഔട്ട്‌സോഴ്‌സ് ചെയ്യുന്ന/ഏൽപ്പിച്ചിരിക്കുന്ന ഏതൊരു ഏജൻസിയും കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന കമ്പനി പോളിസികൾ അനുസരിച്ച് ഷോർട്ട് ലിസ്റ്റ് ചെയ്യുകയും എംപാനൽ ചെയ്യുകയും വേണം./li>
  • രാജ്യത്തെ നിയമം അനുസരിച്ചുള്ള നിയമാനുസൃതമായ നടപടിക്രമങ്ങൾ സ്വീകരിച്ച് പ്രൊഫഷണൽ രീതിയിൽ പണം ശേഖരിക്കുന്ന പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ദ്ധ്യം നേടിയ ഒരു പ്രത്യേക റിക്കവറി സംഘൺ കമ്പനിക്കുണ്ട്. ഇതൊരു പ്രത്യേക പ്രവർത്തനമായതിനാൽ, തിരഞ്ഞെടുക്കുന്ന സമയത്തു തന്നെ ഗുണനിലവാരം ഉറപ്പ്
  • വായ്പകൾ വീണ്ടെടുക്കുന്ന കാര്യത്തിൽ, കമ്പനി ഒരു ഉപദ്രവവും അവലംബിക്കില്ല - ഒന്നുമല്ലാത്ത സമയങ്ങളിൽ (രാവിലെ 8:00 ന് മുമ്പും വൈകുന്നേരം 7:00 ന് ശേഷവും) ഇതു പറഞ്ഞ ആരും സമീപ്പിക്കുക, വായ്പ തിരിച്ചടയ്ക്കാൻ മസിൽ പവർ ഉപയോഗിക്കുക, എന്നിവയൊന്നും ഉണ്ടാവില്ല. കൂടാതെ, ഉപഭോക്താക്കളുമായി ഉചിതമായ രീതിയിൽ ഇടപെടുന്നതിന് ജീവനക്കാരെ/ഏജൻറുമാർക്ക് മതിയായ പരിശീലനം നൽകും.
  • വായ്പകൾക്കും അഡ്വാൻസുകൾക്കും ഈടാക്കേണ്ട പലിശ നിരക്ക് നിർണയിക്കുന്നതിനും പലിശ നിരക്ക് അമിതമല്ലെന്ന് ഉറപ്പുവരുത്തുന്നതിനും ഫണ്ടുകളുടെ വില, മാർജിൻ, റിസ്ക് പ്രീമിയം തുടങ്ങിയ പ്രസക്തമായ ഘടകങ്ങൾ കണക്കിലെടുത്ത് കമ്പനി ഒരു പലിശ നിരക്ക് മാതൃക സ്വീകരിച്ചിട്ടുണ്ട് . വായ്യുംപയുടെയും അഡ്വാൻസിന്റെയും പലിശ നിരക്ക് കമ്പനി സ്വീകരിക്കുന്ന പലിശ നിരക്ക് മാതൃകയിൽ കർശനമായി പാലിക്കുന്നുണ്ടെന്ന് കമ്പനി, വിതരണം ചെയ്യുന്ന സമയത്ത് ഉറപ്പാക്കണം. പലിശ നിരക്കും റിസ്‌ക് ഗ്രേഡേഷനുകൾക്കായുള്ള സമീപനവും വിവിധ വിഭാഗങ്ങളിലെ വായ്പക്കാരിൽ നിന്ന് വ്യത്യസ്ത പലിശ നിരക്ക് ഈടാക്കുന്നതിനുള്ള യുക്തിയും അപേക്ഷാ ഫോമിലും കത്തിലും കമ്പനിയുടെ വായ്പയെടുക്കുന്നയാൾക്ക് വെളിപ്പെടുത്തും, കൂടാതെ വെബ്‌സൈറ്റിലും ഉണ്ടായിരിക്കും.
  • സഹ-ബാധ്യതയുള്ളവരുമായോ അല്ലാതെയോ വ്യക്തിഗത കടം വാങ്ങുന്നവർക്ക് ബിസിനസ്സ് ഒഴികെയുള്ള ആവശ്യങ്ങൾക്കായി അനുവദിച്ച ഏതെങ്കിലും ഫ്ലോട്ടിംഗ് നിരക്ക് ടേം ലോണിൽ കമ്പനി ഫോർക്ലോഷർ ചാർജുകൾ / പ്രീ- പേയ്‌മെന്റ് പിഴകൾ എന്നിവ ഈടാക്കില്ല.

പരാതി പരിഹാര സംവിധാനം

ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന തർക്കങ്ങൾ പരിഹരിക്കുന്നതിന് ഉചിതമായ പരാതി പരിഹാര സംവിധാനം കമ്പനി രൂപപ്പെടുത്തിയിട്ടുണ്ട്.

ഇടപാട് നടത്തുന്ന ശാഖകളിൽ / സ്ഥലങ്ങളിൽ ഉപഭോക്താക്കളുടെ പ്രയോജനത്തിനായി കമ്പനി ഇനിപ്പറയുന്ന വിവരങ്ങൾ പ്രാധാന്യത്തോടെ പ്രദർശിപ്പിക്കും:

  • കമ്പനിക്കെതിരായ പരാതികൾ പരിഹരിക്കുന്നതിനായി പൊതുജനങ്ങൾക്ക് സമീപിക്കാവുന്ന പരാതി പരിഹാര ഓഫീസറുടെ/പ്രിൻസിപ്പൽ നോഡൽ ഓഫീസറുടെ പേരും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും (ടെലിഫോൺ / മൊബൈൽ നമ്പറും ഇമെയിൽ വിലാസവും).
  • റിസർവ് ബാങ്ക് - ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ സ്കീം, 2021 (‘സ്കീം’)  സ്കീമിന്റെ പ്രധാന സവിശേഷതകൾ ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷയിലും
  • ഒരു മാസത്തിനുള്ളിൽ പരാതി / തർക്കം പരിഹരിച്ചില്ലെങ്കിൽ, ഉപഭോക്താവിന് പരാതി റിസർവ് ബാങ്കിലേക്ക് പോർട്ടൽ വഴി അപ്പീൽ ചെയ്യാം: https://cms.rbi.org.in.

പ്രിൻസിപ്പൽ നോഡൽ ഓഫീസറുടെ നിയമനം

റിസർവ് ബാങ്ക് - ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാൻ സ്കീം, 2021-ന് കീഴിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾക്കനുസൃതമായി കമ്പനി പ്രിൻസിപ്പൽ നോഡൽ ഓഫീസറെ നിയമിച്ചിട്ടുണ്ട്


ആഭ്യന്തര ഓംബുഡ്സ്മാന്റെ നിയമനം

2021 നവംബർ 15-ലെ 'നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളിലെ ഇന്റേണൽ ഓംബുഡ്‌സ്മാന്റെ നിയമനം' എന്ന ആർബിഐ സർക്കുലറിനനുസരിച്ച് കമ്പനി ഇന്റേണൽ ഓംബുഡ്‌സ്മാനെ നിയമിച്ചിട്ടുണ്ട്.


വാഹനങ്ങൾ തിരിച്ചെടുക്കുന്നത്

കടം വാങ്ങുന്നയാളുമായുള്ള കരാർ/വായ്പ കരാറിൽ കമ്പനിക്ക് ഒരു തനത്ഉ തിരിച്ചെടുക്കൽ രീതിയുണ്ട്, അത് നിയമപരമായി നടപ്പിലാക്കാവുന്നതാണ്. സുതാര്യത ഉറപ്പാക്കാൻ, കരാർ/വായ്പ കരാറിന്റെ നിബന്ധനകളും വ്യവസ്ഥകളും ഇനിപ്പറയുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഉൾക്കൊള്ളുന്നു:

  1. കൈവശപ്പെടുത്തുന്നതിന് മുമ്പുള്ള നോട്ടീസ് കാലയളവ്;
  2. അറിയിപ്പ് കാലയളവ് ഒഴിവാക്കാവുന്ന സാഹചര്യങ്ങൾ;
  3. സെക്യൂരിറ്റി കൈവശപ്പെടുത്തുന്നതിനുള്ള നടപടിക്രമം;
  4. വസ്തുവിന്റെ വിൽപന/ലേലത്തിന് മുമ്പ് കടം വാങ്ങുന്നയാൾക്ക് വായ്പ തിരിച്ചടയ്ക്കാനുള്ള അവസാന അവസരത്തെ സംബന്ധിച്ച ഒരു വ്യവസ്ഥ
  5. കടം വാങ്ങുന്നയാൾക്ക് തിരിച്ചുകിട്ടാനുള്ള നടപടിക്രമം; ഒപ്പം
  6. വസ്തുവിന്റെ വിൽപന/ലേലത്തിനുള്ള നടപടിക്രമം.

അത്തരം നിബന്ധനകളുടെയും വ്യവസ്ഥകളുടെയും ഒരു പകർപ്പ് കമ്പനിയും വായ്പക്കാരനും തമ്മിലുള്ള ലോൺ കരാറിൽ വായ്പയെടുക്കുന്നയാൾക്ക് ലഭ്യമാക്കിയിട്ടുണ്ട്..

ഡിജിറ്റൽ ലെൻഡിംഗ് വഴി കമ്പനി നൽകുന്ന വായ്പകൾ:

കമ്പനി അവരുടെ സ്വന്തം ഡിജിറ്റൽ ലെൻഡിംഗ് പ്ലാറ്റ്‌ഫോം വഴിയാണോ അതോ ഔട്ട്‌സോഴ്‌സ് ചെയ്ത വായ്പാ പ്ലാറ്റ്‌ഫോം വഴിയാണോ വായ്പ നൽകുന്നത് എന്നത് പരിഗണിക്കാതെ തന്നെ, ഈ ഫെയർ പ്രാക്ടീസ് കോഡ് പാലിക്കും.

2022 സെപ്തംബർ 2 ലെ ആർബിഐ സർക്കുലർ അനുസരിച്ച്, "ഡിജിറ്റൽ വായ്പയെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ" ("ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾ") പുറപ്പെടുവിച്ചിട്ടുണ്ട്. ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, കമ്പനി വായ്പയെടുക്കുന്നവരോടോ കമ്പനിയുടെ എല്ലാ ഡിജിറ്റൽ ലെൻഡിംഗ് ഉൽപ്പന്നങ്ങളോടോ ഇനിപ്പറയുന്ന വെളിപ്പെടുത്തലുകൾ നടത്തും:

    1. പ്രധാന വസ്തുതാ പ്രസ്താവനയുടെ (KFS) ഭാഗമായി വാർഷിക ശതമാനം നിരക്ക് (APR) വെളിപ്പെടുത്തും.
    2. കരാർ നടപ്പിലാക്കുന്നതിന് മുമ്പ് കമ്പനി വായ്പക്കാരന് ഒരു KFS നൽകും. KFS-ൽ പരാമർശിച്ചിട്ടില്ലാത്ത ഏതെങ്കിലും ഫീസോ ചാർജോ ഒന്നും ലോണിന്റെ കാലയളവിൽ ഒരു ഘട്ടത്തിലും കമ്പനി വായ്പക്കാരനിൽ നിന്ന് ഈടാക്കില്ല.
    3. വായ്പ കരാർ/ഇടപാടുകൾ നടപ്പിലാക്കുമ്പോൾ ഡിജിറ്റലായി ഒപ്പിട്ട രേഖകൾ അവരുടെ രജിസ്റ്റർ ചെയ്തതും പരിശോധിച്ചുറപ്പിച്ചതുമായ ഇമെയിൽ/ എസ്എംഎസിൽ വായ്പയെടുക്കുന്നവർക്ക് സ്വയമേവ എത്തുമെന്ന് കമ്പനി ഉറപ്പുവരുത്തും.\
    4. കമ്പനി അവരുടെ ഡിജിറ്റൽ ലെൻഡിംഗ് ആപ്പുകൾ/ പ്ലാറ്റ്‌ഫോമുകൾ (ഡിഎൽഎ), ലെൻഡർ സർവീസ് പ്രൊവൈഡർ (എൽഎസ്പി), എൽഎസ്പികളുടെ ഡിഎൽഎകൾ എന്നിവയുടെ ലിസ്റ്റ്, അവർ ഏർപ്പെട്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ വിശദാംശങ്ങളോടൊപ്പം അതിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
    5. കമ്പനി അതിന്റെ LSP-കളുടെ DLA-കൾ അല്ലെങ്കിൽ LSP യുടെ DLA-കൾ ഓൺ- ബോർഡിംഗ്/സൈൻ-അപ്പ് ഘട്ടത്തിൽ, ഉൽപ്പന്ന സവിശേഷതകൾ, ലോൺ പരിധി, ചെലവ് മുതലായവയുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രാധാന്യത്തോടെ പ്രദർശിപ്പിക്കും, അതുവഴി വായ്പയെടുക്കുന്നവരെ ഇവയെക്കുറിച്ച് ബോധവാന്മാരാക്കുന്നു എന്ന് ഉറപ്പ് വരുത്തും.
    6. ലോൺ അനുവദിക്കുന്ന സമയത്തും ഒരു എൽഎസ്പിക്ക് റിക്കവറി ഉത്തരവാദിത്തങ്ങൾ കൈമാറുന്ന സമയത്തും അല്ലെങ്കിൽ റിക്കവറിക്ക് ഉത്തരവാദിയായ എൽഎസ്പിയിൽ മാറ്റം വരുത്തുന്ന സമയത്തും, റിക്കവറി ഏജന്റായി പ്രവർത്തിക്കുന്ന എൽഎസ്പിയുടെ വിശദാംശങ്ങൾ കമ്പനി വീണ്ടെടുക്കലിനായി വായ്പക്കാരനെ സമീപിക്കാൻ അധികാരമുള്ളത് ആർക്കാണന്ന് കമ്പനി വായ്പക്കാരനുമായി ആശയവിനിമയം നടത്തും.
    7. കമ്പനിയുടെയും എൽഎസ്പിയുടെയും ഡിഎൽഎകൾക്ക് കമ്പനിയുടെ വെബ്സൈറ്റിലേക്ക് ലിങ്കുകൾ ഉണ്ടെന്ന് കമ്പനി ഉറപ്പാക്കും, അവിടെ ലോൺ ഉൽപ്പന്നങ്ങൾ, കടം കൊടുക്കുന്നയാൾ, എൽഎസ്പി, കസ്റ്റമർ കെയറിന്റെ വിശദാംശങ്ങൾ, സാച്ചെറ്റ് പോർട്ടലിലേക്കുള്ള ലിങ്ക്, സ്വകാര്യതാ നയങ്ങൾ മുതലായവയെക്കുറിച്ചുള്ള കൂടുതൽ/വിശദമായ വിവരങ്ങൾ ലഭ്യമായിരിക്കും.
    8. വായ്പയെടുക്കുന്നവർ ഉന്നയിക്കുന്ന ഫിൻ‌ടെക്/ ഡിജിറ്റൽ വായ്പയുമായി ബന്ധപ്പെട്ട പരാതികൾ/ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിന് തങ്ങൾക്കും അതിന്റെ എൽഎസ്‌പികൾക്കും അനുയോജ്യമായ ഒരു നോഡൽ പരാതി പരിഹാര ഓഫീസർ ഉണ്ടെന്ന് കമ്പനി ഉറപ്പാക്കും.

ബന്ധപ്പെടുക

മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്
നാലാം നില, മഹീന്ദ്ര ടവേഴ്സ്,
ഡോ. ഭോസലെ മാർഗ്,
പി.കെ. കുർ‌നെ ച k ക്ക്, വർ‌ലി,
മുംബൈ 400 018.

ഇവിടെ ക്ലിക്ക് ചെയ്യുക ഏറ്റവും അടുത്തുള്ളത് കണ്ടെത്താൻ മഹീന്ദ്ര ഫിനാൻസ് നിങ്ങൾക്ക് ചുറ്റുമുള്ള ശാഖ

Calculate Your EMI

  • Diverse loan offerings
  • Less documenation
  • Quick processing
Loan Amount
Tenure In Months
Rate of Interest %
Principal: 75 %
Interest Payable: 25 %

For illustration purpose only

Total Amount Payable

50000